പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്. ഈ മാസം 23-ന് രാവിലെ മുതൽ പള്ളി അങ്കണത്തിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും പരിശോധനാ സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

