രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 1,16,960 രൂപയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,620 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 14 ഡോളർ നഷ്ടത്തോടെ 4526 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വിദേശ വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 6 പൈസയുടെ ഇടിവുണ്ടായി 96.26 എന്ന നിലയിലെത്തിയത് സ്വർണവിലയിലെ കൂടുതൽ ഇടിവിനെ ഒരു പരിധിവരെ തടഞ്ഞിട്ടുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. “യുറേനിയം ഇറാനിൽ തന്നെ വയ്ക്കുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയിയും പറഞ്ഞു.” ഈ പ്രസ്താവനയെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ 1 മുതൽ 1.28 ശതമാനം വരെ വർധനവുണ്ടായി.
ഇത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. കൂടാതെ ഡോളറിന്റെ കരുത്ത് വർധിച്ചതും സ്വർണവിലയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
മധ്യസ്ഥർ മുഖേനയുള്ള സമാധാന ചർച്ചകൾ ഫലപ്രദമായാൽ ക്രൂഡ് ഓയിൽ വില കുറയുമെന്നും, ഇത് സ്വർണവിലയിൽ ഭാവിയിൽ വർധനവുണ്ടാക്കാൻ കാരണമാകുമെന്നും വിപണി നിരീക്ഷകർ വിലയിരുത്തുന്നു. സംസ്ഥാനത്തെ സ്വർണ വ്യാപാര സംഘടനകൾ പുറത്തുവിട്ട
നിരക്കുകൾ താഴെ പറയുന്നവയാണ്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,075 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് 285 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറച്ച് 12,010 രൂപയായും വെള്ളിക്ക് 285 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

