കാസർകോട് ജില്ലയിലെ നിർണ്ണായക ഗതാഗത പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 29.83 കോടി രൂപയുടെ ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനാന്തര പാതയായ ഈ റോഡിലെ നിലവിലെ ശോചനീയാവസ്ഥ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് ഭരണപരമായ അടിയന്തര നടപടികൾ വേഗത്തിലാക്കിയത്. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായിട്ടാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്.
കിഫ്ബിയുടെ നിലവിലുള്ള പദ്ധതികൾ സംബന്ധിച്ച സർക്കാരിന്റെ അന്തിമ തീരുമാനം ഈ മാസം 27-ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതിന് മുൻപായി റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് ഗതാഗതയോഗ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

