കാസർകോട് ജില്ലയിലെ പ്രധാന പാതയായ ചെർക്കള – കല്ലട്ക്ക റോഡ് വികസിപ്പിക്കുന്നതിനുള്ള 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അനുമതി നൽകി. നിലവിലെ കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച സർക്കാർ തീരുമാനം വരാനിരിക്കെയാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ടെൻഡർ ചെയ്ത കിഫ്ബി പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 27-ന് സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനാണ് 29.83 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

