കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമായ മന്നനാനിയിൽ പുതിയ കലുങ്ക് നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി, ചിറക്കടവ് മൂന്നാം മൈൽ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നിലവിൽ വാഹനങ്ങളെ വഴിതിരിച്ചുവിട്ടത്.
നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഈ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് ബന്ധപ്പെട്ട
വകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

