കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായി.
സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് നന്ദനയുടെ പുതിയ നിയമനം. ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുൻപായി, പരിശീലനം പൂർത്തിയാക്കിയ മറ്റ് പത്ത് ഐഎഎസ് ഉദ്യോഗാർത്ഥികളോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചത് ശ്രദ്ധേയമായി.
സന്ദർശനത്തിനിടെ മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്യോഗാർത്ഥികളോട് സംസാരിക്കവെ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ തനിക്ക് വലിയൊരു പ്രചോദനമായി മാറിയെന്ന് ജി.പി. നന്ദന വ്യക്തമാക്കി.
കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായും നൽകി. ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നുവെന്നും നന്ദന കൂട്ടിച്ചേർത്തു.
2017–19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലന പരിപാടികൾ ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

