വ്യക്തിവൈരാഗ്യം, അയൽവാസിയെ കൊന്നു; നാടുവിട്ട ബംഗാൾ സ്വദേശി വടകരയിൽ പിടിയിൽ
വടകര ∙ അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയിൽ.
ബംഗാള്‍, ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്.
Also Read
വാടക ക്വാർട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികൾ ചെയ്തുവരികയായിരുന്നു ജെന്നി റഹ്മാൻ.
പൊലീസ് എത്തിയതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊന്നശേഷം ജെന്നി റഹ്മാന് നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ താമസിച്ചാണ് ഇയാൾ നിർമാണപ്രവർത്തികൾ ചെയ്തുവന്നിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

