
മുംബയ് : മഹാരാഷ്ട്രയിൽ ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേർക്ക് ദാരുണാന്ത്യം. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പുഷ്പക് എക്സ്പ്രസിൽ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ അടുത്ത ട്രാക്കിലേക്ക് ചാടിയത് . അതേസമയത്ത് എതിർദിശയിൽ വന്ന കർണാടക എക്സപ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് സെൻട്രൽ റെയിൽവേയുടെ മുഖ്യ വക്താവ് സ്വപ്നിൽ നില അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റെയിൽവേ അധികൃതർ അറിയിച്ചു.
മുംബയിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെ പച്ചറോയ്ക്ക് സമീപം പരന്ദ റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]