വിവരാവകാശ അപേക്ഷക്കുള്ള വിവരം നിഷേധിച്ചുള്ള മറുപടിയില്‍ പേര് മറച്ചുവെച്ച രണ്ട് ഉദ്യോഗസ്ഥരെ ഇമ്പോസിഷൻ എഴുതിച്ച് വിവരാവകാശ കമ്മീഷൻ ; ഓഫീസര്‍മാര്‍ക്ക് നൂറ്പ്രാവശ്യം ഇമ്പോസിഷൻ. കോഴിക്കോട് : കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയറക്ടര്‍ പി എ സി അനിത എന്നിവര്‍ക്കാണ് ശിക്ഷ.
ഇഗ്നേഷ്യസ് ഇപ്പോള്‍ തദ്ദേശഭരണ വകുപ്പില്‍ കോഴിക്കോട് റീജണല്‍ ഓഫീസിലെ എൻജിനിയറാണ്. വിവരാവകാശ അപേക്ഷക്കുള്ള മറുപടിക്ക് വിവരം നല്കരുതെന്നതായിരുന്നു നിലപാട് എന്ന് കമീഷൻ തെളിവെടുപ്പില്‍ കണ്ടെത്തി.
ഒപ്പം സ്വന്തം പേരും അപേക്ഷകനെ അറിയിച്ചില്ല്.യുബേപ്പൂര് പോര്‍ട്ട് ഓഫീസില്‍ ലഭിച്ച അപേക്ഷയിലും വിവരം നിഷേധിച്ചാണ് മറുപടി നല്‍കിയത്. അതിലും ഓഫീസറുടെ പേര് രഹസ്യമാക്കി.
പേരുവയ്ക്കാൻ മറന്നുപോയെന്നാണ് ഇരുവരും കമീഷന് നല്കിയ മറുപടി. തുടര്‍ന്നാണ് കമീഷണര്‍ എ അബ്ദുള്‍ഹക്കിം ഇരുവര്‍ക്കും പേരും നമ്പറും എഴുതാൻ കടലാസ് നല്‍കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

