മധ്യ-തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വടക്കൻ കേരളത്തിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് നിലവിൽ മഴയുടെ ശക്തി വർധിക്കുന്നതിന് കാരണമായിരിക്കുന്നത്.
നാളെ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ഗ്രാമീണ, മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള കാലാവസ്ഥ സാഹചര്യം മേഘവിസ്ഫോടനം അല്ലെന്നും, വരും ദിവസങ്ങളിലും സമാനമായ അസാധാരണ കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിതഗോപാൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

