മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് തള്ളിയിട്ടെന്നാരോപിച്ച് മലയാളി യാത്രക്കാരനെതിരെ മുംബൈ പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയായ സുരേഷ് കുമാർ ആണ് കേസിൽ പ്രതിയാക്കപ്പെട്ടത്.
തന്റെ പണവും ഫോണും അടങ്ങിയ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ തടയുന്നതിനിടെയാണ് സംഭവമെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. താൻ ചവിട്ടിയതുകൊണ്ടല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും, മറിച്ച് ഇയാൾ സ്വയം ട്രെയിനിൽ നിന്ന് ചാടുകയായിരുന്നുവെന്നുമാണ് സുരേഷ് കുമാറിന്റെ വിശദീകരണം.
സംഭവം നടന്നതിന് തൊട്ടുപിന്നാലെ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് മോഷ്ടാവ് നടന്നുപോകുന്നത് കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി. ബാഗ് തിരികെ ലഭിക്കാനായി മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും അക്രമി ട്രെയിനിൽ നിന്ന് ചാടാൻ തുനിയുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

