കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനിക്കായി വാങ്ങിയ ബസുകളുടെ ഗുണനിലവാരത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം. ബസ് വാങ്ങൽ നടപടികളിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു.
രണ്ടു മുതൽ നാല് വർഷവും മൂന്നു മാസവും മാത്രം പഴക്കമുള്ള 10 ബസുകളുടെ ഷാസി ഇതിനകം പൊട്ടിയതായാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ. ഷാസിക്ക് പുറമെ, പല സ്പെയർ പാർട്സുകളും വാറന്റി കാലാവധി തീരുന്നതിന് മുൻപുതന്നെ തകരാറിലാകുന്നതായും റിപ്പോർട്ടുകളുണ്ട്.
ബസുകൾ അറ്റകുറ്റപ്പണികൾക്കായി കമ്പനി പ്രതിനിധികൾ പരിശോധിച്ച ശേഷം ഫാക്ടറിയിലേക്ക് കൊണ്ടുപോകുമെങ്കിലും, രണ്ടാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തുന്ന വാഹനം വീണ്ടും പെട്ടെന്നുതന്നെ പ്രവർത്തനരഹിതമാകുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നേരത്തെ അന്നത്തെ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
സാങ്കേതിക തകരാറുകൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ഭാരവാഹികൾ വ്യക്തമാക്കി. ഇക്കാര്യം ഉന്നയിച്ച് ഗതാഗത മന്ത്രിക്ക് വീണ്ടും നിവേദനം നൽകാനാണ് യൂണിയന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

