ഫുട്ബോൾ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ സ്പെയിനിന് ആധികാരിക വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പെയിൻ സൗദിയെ തകർത്തത്.
മുന്നേറ്റതാരം മൈക്കൽ ഒയാർസബാൽ മത്സരത്തിൽ ഇരട്ടഗോൾ നേടി തിളങ്ങിയപ്പോൾ, യുവതാരം ലമീൻ യമാൽ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിൻ സമ്പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്.
10, 21, 24, 49 എന്നീ മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോളുകൾ പിറന്നത്. പത്താം മിനിറ്റിൽ ലമീൻ യമാൽ ആണ് സ്പെയിനിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.
ബോക്സിന്റെ ഇടതു വിങ്ങിൽ നിന്ന് മൈക്കൽ ഒയാർസബാൽ നൽകിയ മനോഹരമായ ക്രോസ് കൃത്യമായി വലയിലാക്കാൻ യമാലിന് സാധിച്ചു. തുടർന്ന് 21-ാം മിനിറ്റിൽ ഒയാർസബാൽ സ്പെയിനിനായി രണ്ടാം ഗോൾ നേടി.
24-ാം മിനിറ്റിലും ഒയാർസബാൽ തന്നെ ഗോൾ വല ചലിപ്പിച്ചു. മത്സരത്തിന്റെ 49-ാം മിനിറ്റിൽ സൗദി അറേബ്യയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ ഒരു സെൽഫ് ഗോളിലൂടെ സ്പെയിൻ ഗോൾ പട്ടിക നാലായി ഉയർത്തി.
സൗദി അറേബ്യൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്പെയിൻ ഈ മത്സരത്തിൽ പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

