ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, നീറ്റ് പരീക്ഷയുടെ പുനഃപരീക്ഷ നടപടികൾ രാജ്യത്തുടനീളം ആരംഭിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള 5440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ പരീക്ഷയിൽ പങ്കെടുക്കുന്നത്.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്ക് ശേഷം എത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനം നിഷേധിച്ചു.
ഡൽഹി കൻ്റോൺമെൻ്റ് കേന്ദ്ര വിദ്യാലയ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യം ഉണ്ടായി. കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചില്ല.
“ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയത് എന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല.
ഗതാഗതക്കുരുക്ക് കാരണമാണ് വൈകിയത് എന്ന് വിദ്യാർഥിയുടെ പിതാവ് 24 നോട്” വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

