കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകരാണ് ഇത്തരമൊരു ആവശ്യവുമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഇതു സംബന്ധിച്ച ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഒരാൾ തന്നെ ഇരട്ട
പദവികൾ വഹിക്കുന്നത് ഉചിതമല്ലെന്നും, പാർട്ടിയെ നയിക്കാൻ മുഴുവൻ സമയ പ്രസിഡന്റ് അനിവാര്യമാണെന്നുമാണ് ഫ്ലക്സുകളിലെ പ്രധാന ആവശ്യം. നിലവിൽ കെപിസിസിയ്ക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും, എംപിയും എംഎൽഎയും തങ്ങളുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം.
കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഈ ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് എന്ന ചർച്ചകൾ പാർട്ടിയിൽ സജീവമായത്.
ഈ സാഹചര്യത്തിൽ നേതൃത്വത്തിനെതിരെ ഉയർന്നിരിക്കുന്ന പുതിയ പ്രതിഷേധം പാർട്ടിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

