ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോ പുതിയ പതിപ്പിലേക്ക് മാറുന്നു. അടിമുടി മാറ്റങ്ങളോടെ എത്തുന്ന വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് മെയ് 28-ന് നടക്കുമെന്ന് കമ്പനി അറിയിച്ചു.
പുറത്തുവന്ന ടീസറുകൾ സൂചിപ്പിക്കുന്നത് പ്രകാരം, ഇതൊരു സാധാരണ വിഷ്വൽ അപ്ഡേറ്റ് മാത്രമായിരിക്കില്ല. ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്.
റെഗുലർ ടിയാഗോയ്ക്ക് ഒപ്പം ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും അരങ്ങേറ്റം കുറിക്കും. നിലവിലുള്ള മോഡലിൽ നിന്നും വേറിട്ടുനിൽക്കുന്ന ഡിസൈൻ ശൈലിയാണ് പുതിയ പതിപ്പിൽ ടാറ്റ സ്വീകരിച്ചിരിക്കുന്നത്.
ടിയാഗോ ഇവിയിൽ 360-ഡിഗ്രി ക്യാമറ ഉൾപ്പെടെയുള്ള ആധുനിക ഫീച്ചറുകൾ ലഭ്യമാക്കുമെന്നും സൂചനകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

