മോഡലിങ്ങിന്റെ മറവിൽ പ്രവർത്തിച്ചുവന്ന സെക്സ് റാക്കറ്റ് കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
നേരത്തെ തയ്യാറാക്കിയ പ്രതിപട്ടികയിൽ ഉൾപ്പെടാത്ത വ്യക്തിയാണ് ഇയാൾ. ഇരയായ പെൺകുട്ടി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ പ്രധാന പ്രതിയായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ സിന്ധുവാണ് പകർത്തിയത്. ഈ ദൃശ്യങ്ങൾ പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചുനൽകുകയും ചെയ്തു.
സിന്ധു മറ്റ് പ്രതികൾക്ക് സഹായം നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

