എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കെട്ടിവെക്കേണ്ടതില്ലെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ അതീവ കരുത്തനായ നേതാവാണെന്നും, പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കർമ്മശേഷി വർദ്ധിക്കുകയാണെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
പാർട്ടി സംവിധാനത്തിൽ കൂട്ടായ നേതൃത്വമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ ജനപിന്തുണയിൽ കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചു തോൽപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ.പി.
ജയരാജൻ വ്യക്തമാക്കി. പാർട്ടി നിശ്ചയിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസൃതമായാണ് തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാറുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വികസന വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

