പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാൻ തീരുമാനം.
ഈ മാസം 24-ന് രാവിലെ 10.30-ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ പ്രമുഖരും മതമേലധ്യക്ഷൻമാരും ചടങ്ങിൽ സന്നിഹിതരാകുമെന്ന് എറണാകുളം ഡിസിസി നേതൃയോഗത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
എറണാകുളം ഡിസിസിയിൽ നടന്ന യോഗം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് ഫലത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, “ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്ന്” അഭിപ്രായപ്പെട്ടു. “കഴിഞ്ഞ 10 വർഷം എറണാകുളം ജില്ലയെ ക്രൂരമായി അവഗണിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.
പിണറായി സർക്കാർ ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നും” കെ. ബാബു കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ടി.ജെ.
വിനോദ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ ബി.എ.
അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു, എം.ആർ.
അഭിലാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ സംസാരിച്ചു. എൻ.
വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, സക്കീർ ഹുസൈൻ, തമ്പി സുബ്രമണ്യം, കെ.ബി. മുഹമ്മദ് കുട്ടി, ചാൾസ് ഡയസ്, പി.കെ.
അബ്ദുൽ റഹ്മാൻ, സേവ്യർ തായഞ്ചേരി, വി.കെ. ശശികുമാർ, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, അബ്ദുൾ ലത്തീഫ്, എം.പി.
ശിവദത്തൻ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

