എറണാകുളം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഭരണതലത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി.
സതീശൻ, മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ.
അബ്ദുൽ ഗഫൂർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ജില്ലയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. **തീരദേശ വികസനത്തിന് മുൻഗണന**
ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.
സതീശൻ, സംസ്ഥാനത്തെ പ്രമുഖ തുറമുഖ നഗരമായി മാറ്റുന്നതിനുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകി. ‘‘തുറമുഖങ്ങളെയും തീരദേശ പാതകളെയും വികസിപ്പിച്ചു കേരളത്തെ വമ്പൻ തുറമുഖ നഗരമാക്കി മാറ്റും’’ എന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൊച്ചി തുറമുഖത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിച്ചുള്ള തീരദേശ ചരക്കു ഗതാഗതം, ക്രൂസ് സർവീസുകൾ, സീപ്ലെയ്ൻ പദ്ധതികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനം. **തൊഴിൽ മേഖലയിൽ നവോന്മേഷം**
ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ മന്ത്രി അനൂപ് ജേക്കബ് നേതൃത്വം നൽകും.
‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും’’ എന്ന് അദ്ദേഹം പറഞ്ഞു.
മുത്തോലപുരം പഴം-പച്ചക്കറി സംഭരണശാലയുടെ പ്രവർത്തനം സുഗമമാക്കുക, പിറവം എക്സൈസ് കടവ് പാലം, തിരുവാങ്കുളം ബൈപാസ് നിർമാണം എന്നിവയ്ക്കും അദ്ദേഹം മുൻഗണന നൽകുന്നു. **ഗതാഗത വികസനവും മെട്രോ വിപുലീകരണവും**
മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തീകരണം ലക്ഷ്യമിട്ടാണ് മന്ത്രി റോജി എം.
ജോൺ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി-കുണ്ടന്നൂർ ബൈപാസ്, സിയാലിനെ കേന്ദ്രീകരിച്ചുള്ള എയ്റോ സിറ്റി പദ്ധതി എന്നിവയിലൂടെ കൊച്ചിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, മലയോര മേഖലയിലെ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിനും തീരദേശ സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ നടപ്പിലാക്കും.
**അടിസ്ഥാന സൗകര്യ വികസനം**
സീപോർട്ട്–എയർപോർട്ട് റോഡിന്റെ പൂർത്തീകരണം, 190 എംഎൽഡി ശുദ്ധജല വിപുലീകരണ പദ്ധതി എന്നിവയ്ക്ക് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ മുൻഗണന നൽകുന്നു.
കളമശേരി മെഡിക്കൽ കോളജ്, കൊച്ചിൻ കാൻസർ സെന്റർ എന്നിവയുടെ വികസനവും സിറ്റി ഗ്യാസ് പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കലും അടിയന്തര ലക്ഷ്യങ്ങളാണ്. 26 വർഷമായി പൂർത്തിയാകാതെ കിടക്കുന്ന സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണം വേഗത്തിലാക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘‘ഈ പദ്ധതികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ വേഗത്തിലാക്കും.’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

