കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ലോകവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്താണ് യുവതികളെ സംഘം കെണിയിൽപ്പെടുത്തിയിരുന്നത്.
മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ ഇവന്റുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള വിഡിയോ ഷൂട്ട്, ആഡംബര ഹോട്ടലുകളിലെ താമസം തുടങ്ങിയ വാഗ്ദാനങ്ങൾ റീലുകളിലൂടെ പ്രചരിപ്പിച്ചാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇടത്തരം കുടുംബങ്ങളിലെ യുവതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ കർശന നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലാകുന്നത്. എറണാകുളത്തെ ഗുണ്ടാസംഘാംഗമായ യുവാവും സഹോദരിയുമാണ് ഈ റാക്കറ്റിന്റെ മുഖ്യ സൂത്രധാരകർ.
വിദേശയാത്രകൾക്ക് നേതൃത്വം നൽകുന്നതും ഇരകളെ കൈമാറ്റം ചെയ്യുന്നതും സിന്ധു എന്ന സ്ത്രീയാണെന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ റീലുകൾ നിർമിക്കുകയും യുവതികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത് അലീനയാണ്.
കേസിൽ മഞ്ജിമയുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിന്റെ പ്രവർത്തന രീതി അതീവ ആസൂത്രിതമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങൾ വഴി പ്രലോഭിപ്പിച്ച ശേഷം മോഡലിങ് പരിശീലനത്തിന്റെയും വിദേശയാത്രയുടെയും മറവിൽ യുവതികളെ വിദേശത്തെത്തിക്കുന്നു. തുടർന്ന് ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകി ബോധരഹിതരാക്കുന്നു.
ഈ അവസ്ഥയിൽ യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം, അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്യുകയാണ് പതിവ്. ഇത്തരത്തിൽ ഭീഷണി നേരിടുന്നതുകൊണ്ടാണ് പല ഇരകളും പരാതി നൽകാൻ വിസമ്മതിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

