പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് നവാഗത ചിത്രമായ ‘ഭൗമ’യുടെ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവന്നു. നവംബർ 12-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി എത്തുന്ന ഈ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തിലെ തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഭാവന റിലീസാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഭാഷകളിലും പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

