തിരുവനന്തപുരം: കോവളത്തെ സ്പായിൽ വച്ച് പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ നിർണായക വഴിതിരിവ്. കേസിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
പ്രസ്തുത സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്നതിനുള്ള നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അറസ്റ്റിനെ തുടർന്ന് അനുരൂപ്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. മേയർ വി വി രാജേഷ്ന്റെ കർശന നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്പായിലെ സാമ്പത്തിക ഇടപാടുകളെല്ലാം അനുരൂപിന്റെ പേരിലാണ് നടന്നിട്ടുള്ളത് എന്നതടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, കേസിലെ ഒന്നാം പ്രതിയായ കുട്ടിയുടെ ഇളയമ്മയുമായി അനുരൂപിന് നേരിട്ട് സാമ്പത്തിക-വ്യക്തിഗത ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

