തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പ്രതികരണവുമായി കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ രംഗത്ത്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന കരട് രേഖ ഒറിജിനൽ അല്ലെന്നും അത്തരത്തിലുള്ള ഒരു രേഖ ഇതുവരെ തയാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരമൊരു കരട് രേഖ തയ്യാറാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി ഒജെ ജനീഷ് പ്രതികരിച്ചു. വൈസ് ചാൻസിലർമാർ മാത്രം ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല.
സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും യാതൊരുവിധ ചർച്ചയും നടത്താതെയാണ് കരട് രേഖ പുറത്തിറക്കിയിരിക്കുന്നതെന്നും സർക്കാർ ഇതിന് അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ട്.
കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം തെറ്റല്ലെന്നും രാജ്യത്തെ പ്രധാന നേതാക്കളെല്ലാം കടന്നുവന്നത് കാമ്പസ് രാഷ്ട്രീയത്തിലൂടെയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. യൂത്ത് കോൺഗ്രസും ഈ നീക്കത്തെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കരട് രേഖയിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്:
* കാമ്പസുകളിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല.
* രാഷ്ട്രീയത്തിൻ്റെ ഭാഗമായി ധർണയോ ഉപരോധമോ സംഘടിപ്പിക്കരുത്.
* കാമ്പസ് പരിസരങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ല.
* ദേശവിരുദ്ധ പശ്ചാത്തലമുള്ള വ്യക്തികളെ ക്ഷണിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തരുത്.
* ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്നതും വിലക്കുന്നു. എന്നാൽ ഈ നിർദേശങ്ങൾക്കെതിരെ ഇടത്, വലത് വിദ്യാർത്ഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ നീക്കം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

