സംസ്ഥാനത്ത് സപ്ലൈകോയുടെ വിറ്റുവരവിലൂടെ വലിയ മുന്നേറ്റം. ഓഗസ്റ്റ് 1 മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
ഈ കാലയളവിൽ സബ്സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്സിഡി ഇനത്തിൽ 135 കോടി രൂപയുമാണ് പൊതുജനങ്ങൾക്ക് ലഭിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും സന്ദർശിച്ചത് ഏകദേശം 26 ലക്ഷത്തോളം ജനങ്ങളാണ്.
വിവിധ ജില്ലകളിൽ ആരംഭിച്ച ഓണച്ചന്തകളിൽ നിന്നും മാത്രം ഏകദേശം 2 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ നടന്നുവരുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും ഉയർന്ന വിറ്റുവരവ് നേടിയത് കോഴിക്കോട് ജില്ലയാണ്.
കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫെയറിലൂടെ മാത്രം 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ കൈവരിക്കാൻ സാധിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കുറവും മേളകളിലെ ജനപങ്കാളിത്തവും സപ്ലൈകോയുടെ ഈ വർഷത്തെ കച്ചവടം കൂടുതൽ സജീവമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

