ആലപ്പുഴയിൽ നടന്ന പിഎസ്സി പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ മാറി വിതരണം ചെയ്ത സംഭവത്തിൽ ഔദ്യോഗികതലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന പിഎസ്സി ഉന്നതതല യോഗത്തിലാണ് വിഷയത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമെടുത്തത്.
എസ്പിക്കാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. പത്താം തരം അടിസ്ഥാനമാക്കിയുള്ള എൽജിഎസ് (LGS) പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടത്തിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് തസ്തികയിലേക്കുള്ള ചോദ്യപേപ്പറുകൾ മാറിപ്പോയത്. നേരത്തെ, പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു പിഎസ്സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, കൃത്യമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടാണ് പിഎസ്സി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

