തിരുവനന്തപുരം നഗരത്തിലെ ആനയറയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. ആനയറ മൂലയിൽ ഞാറ്റടി വീട്ടിൽ യു.സന്തോഷ്കുമാർ (51) ആണ് ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഹൃദയത്തിലെ രണ്ട് വാൽവുകൾക്ക് ഗുരുതരമായ തകരാറ് സംഭവിച്ചതിനെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കായി ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പെയിന്റിങ് തൊഴിലാളിയായിരുന്ന യു.സന്തോഷ്കുമാർ രോഗബാധിതനായി കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനമാർഗം പൂർണ്ണമായും അടഞ്ഞു. വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് വലിയ തോതിൽ കടബാധ്യതയുമുണ്ട്.
സന്തോഷ്കുമാറിന്റെ ഭാര്യ സി.സരിതയും, ഇവരുടെ മാതാവ് വി.ചന്ദ്രികയും ഹൃദ്രോഗബാധിതരാണ്. സന്തോഷ്– സരിത ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്.
ഇതുവരെയുള്ള ചികിത്സാ ചെലവുകൾ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും കാരുണ്യത്താലാണ് നിർവഹിച്ചിരുന്നത്. തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അനിവാര്യമാണ്.
സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ബാങ്ക് ഓഫ് ബറോഡ പാളയം ശാഖയിൽ സി.സരിതയുടെ പേരിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. കൂടാതെ 7902717145 എന്ന നമ്പറിൽ യുപിഐ സൗകര്യം വഴിയും സഹായം എത്തിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

