കോഴിക്കോട് ജില്ലയില്‍ പൊതുഗതാഗത രംഗത്ത് പുതിയ മാതൃക തീര്‍ത്ത് കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആര്ടസിക്ക് വാങ്ങി നല്കിയ പുതിയ ബസിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി സി.പി.
ജോണ്‍ നിര്‍വഹിച്ചു. ചാലപ്പുറം ഹെഡ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, കെഎസ്ആര്‍ടിസി എംഡി പി.എസ്.പ്രമോജ് ശങ്കറിന് ബസിന്റെ താക്കോല്‍ കൈമാറി.
കെഎസ്ആര്‍ടിസി ഒരിക്കലും തളരുന്ന സംവിധാനമല്ലെന്നും മറിച്ച് ഉദിച്ചുയരുന്ന സൂര്യനാണെന്നും ചടങ്ങില്‍ സംസാരിച്ച മന്ത്രി സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ട്രേഡ് യൂണിയന് സംഘടനകളുടെ സാനിധ്യം അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്ന സര്‍ക്കാറാണ് നിലവിലുള്ളതെന്നും, പൊതുഗതാഗത മേഖലയിലേക്ക് കടന്നുവന്ന് നിക്ഷേപം നടത്തുന്ന വ്യക്തികളോടും സംരംഭകരോടും യാതൊരുവിധ എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. വരുന്ന ശബരിമല തീര്‍ഥാടന കാലത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പുതിയ യാത്രാ പാക്കേജ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഭക്തര്‍ക്ക് പ്രത്യേകമായി ബസുകള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അയ്യപ്പഭക്തര്‍ സന്നിഹിതരായിരിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തി അവരെ പമ്പയില്‍ എത്തിക്കുന്ന രീതിയിലാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്.
എന്നാല്‍ ഒരു ബസില്‍ കുറഞ്ഞത് 45 ടിക്കറ്റുകള്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഇക്കാര്യത്തില്‍ യാതൊരു ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടക സംഘങ്ങള്‍ ഒത്തൊരുമിച്ച് യാത്രക്കാരുടെ എണ്ണം നിശ്ചയിക്കണം.
ഇത്തരം ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് യാതൊരുവിധ അധിക നിരക്കും ഈടാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. യാത്രാ ബസുകള്‍ക്കൊപ്പം ചരക്ക് നീക്കത്തിനായി ട്രക്കുകളും ലീസിനെടുത്ത് സര്‍വീസുകളുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ ട്രക്കുകള്‍ സര്‍വീസിന്റെ ഭാഗമാകുന്നതോടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ലാഭകരമായി മുന്നേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു ചടങ്ങിന് സ്വാഗതം ആശംസിച്ചു.
കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കെ. ജയന്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ജനറല്‍ മാനേജര്‍ സാജു ജെയിംസ് യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതോടൊപ്പം, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍.
വിജയകൃഷ്ണന് രചിച്ച ‘ഇതാ ഇവിടെ വരെ – ഒരു സഹകരണ യാത്രയുടെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മവും ചടങ്ങില്‍ നടന്നു. മന്ത്രി സി.പി.
ജോണ്‍ പുസ്തകത്തിന്റെ പ്രകാശനം നിര്വഹിച്ചപ്പോള്, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങില്‍ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന്, ചാലപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.അനില്‍കുമാര്‍, ജെബി ഐ ചെറിയാന്, വിവിധ കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന് നേതാക്കളായ പി.റഷീദ്, ടി.കെ.നൗഷാദ്, കെ.കെ.വിനയന്, എ.സി.രനീഷ്, കെ.അബ്ദുള്‍ മജീദ്, സുരേഷ് ചാലില്പ്പുറായി, എ.സുബ്രഹ്മണ്യന്, ഡയറക്ടര്‍ വിസജീവ് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

