പാലക്കാട് നടന്ന കൊലപാതകക്കേസിൽ നിർണ്ണായക വിധി പ്രഖ്യാപിച്ചുകൊണ്ട് വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. കുറ്റകൃത്യം അതീവ ഗൗരവതരമാണെന്ന് വിലയിരുത്തിയ കോടതി, ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണെന്ന് വ്യക്തമാക്കി.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്നും, കൃത്യം ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളി.
പ്രതിയുടെ ഭാഗത്തുനിന്ന് കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും, മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് പുറമെ വഴി തടഞ്ഞതിന് ഒരു മാസത്തെ തടവുശിക്ഷയും പ്രതിക്ക് വിധിച്ചിട്ടുണ്ട്.
20 ലക്ഷം രൂപ പ്രതി പിഴയടക്കണമെന്നും, പ്രതിയുടെ വീട് ഭാര്യയുടെ പേരിലാണെന്നതിനാൽ പിഴത്തുക കെട്ടടക്കാൻ സർക്കാർ സഹായം നൽകണമെന്നും വിധിയിൽ നിർദ്ദേശമുണ്ട്. കൊല്ലപ്പെട്ട
സുധാകരന്റെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും, അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച മക്കൾ, തങ്ങളെ സഹായിച്ചവർക്കും കോടതിക്കും നന്ദി അറിയിച്ചു.
നഷ്ടപരിഹാരം ലഭിക്കുന്നത് വലിയൊരു ആശ്വാസമാണെന്നും, തങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. കേസിൽ 58 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിച്ചു.
പ്രതിക്ക് പരോൾ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ഇരകൾക്കും സാക്ഷികൾക്കും കർശന സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ ലഭിച്ചിട്ടും തന്റെ ശരീരത്തിൽ മുറിവുകളില്ലെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

