തൃശൂർ: കോൺഗ്രസ് പ്രവർത്തകർക്ക് കനത്ത മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്.
പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ ആരായാലും അച്ചടക്കം കർശനമായി പാലിച്ചിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അച്ചടണലംഘനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രാഥമിക അന്വേഷണം നടത്തി ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ലഭിക്കുന്ന പരാതികളും ഗൗരവമായി പരിശോധിക്കും. പാർട്ടിയിൽ എല്ലാവർക്കും ഒരേപോലെ അച്ചടക്കം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം മന്ത്രി കെ. രാജന്റെ വെല്ലുവിളിയെയും കെ.സി.
വേണുഗോപാൽ ശക്തമായി വിമർശിച്ചു. കെ.
രാജൻ ഉയർത്തിയ വെല്ലുവിളി കേരള സമൂഹം പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു രാജൻ.
എന്നാൽ, മന്ത്രിയായ രാജൻ പോലും അറിയാതെ ഡൽഹിയിൽ പോയി പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ആ സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ രാജൻ തയ്യാറാകേണ്ടിയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

