കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ ജന്തർ മന്തറിൽ വൻ സംഘർഷം. മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് പ്രതിഷേധക്കാരും ഡൽഹി പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് മേഖലയിൽ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ മാർച്ച് തടയുമെന്ന് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാരിക്കേഡുകൾക്ക് അടുത്തേക്ക് നീങ്ങിയത്. പ്രതിപക്ഷ പാർട്ടികളിലെ നിരവധി എംപിമാർ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.
നിലവിൽ ജന്തർ മന്തറിൽ അത്യന്തം സംഘർഷഭരിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

