അമേരിക്കൻ മണ്ണിൽ നടന്ന 2026 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം സ്വന്തമാക്കിയപ്പോൾ, അത് കളിക്കളത്തിലെ വിജയത്തിനപ്പുറം നയതന്ത്രതലത്തിൽ ശ്രദ്ധേയമായ ഒരു മധുരപ്രതികാരമായി മാറുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലാണ് സ്പെയിൻ ലോക ചാമ്പ്യന്മാരായിരിക്കുന്നത്.
സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചെസിനെ രൂക്ഷമായി കടന്നാക്രമിച്ച ട്രംപ്, സ്പെയിനിനെ വിശേഷിപ്പിച്ചത് ‘‘വെറും വേസ്റ്റ്, ബാഡ് പീപ്പിൾ, വലിയ പ്രതീക്ഷയില്ലാത്തവർ’’ എന്നായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നതയ്ക്ക് ആക്കം കൂട്ടിയത് ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നടപടിയാണ്.
അമേരിക്കൻ പോർവിമാനങ്ങൾക്ക് താവളമൊരുക്കാൻ സ്പെയിൻ വിസമ്മതിച്ചതോടെയാണ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളായത്. നാറ്റോ സഖ്യവുമായോ യൂറോപ്യൻ യൂണിയനുമായോ ആലോചിക്കാതെയാണ് അമേരിക്ക ഇറാനെതിരെ യുദ്ധം തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടി സ്പെയിൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
പ്രതിരോധ ബജറ്റിന്റെ കാര്യത്തിലും ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചത്. നാറ്റോ അംഗങ്ങൾ സ്വന്തം ജിഡിപിയുടെ 5% സൈനിക ബജറ്റായി മാറ്റിവെക്കണമെന്ന ട്രംപിന്റെ നിർദ്ദേശം സ്പെയിൻ തള്ളിക്കളയുകയായിരുന്നു.
സ്പെയിനിന്റെ സൈനിക ബജറ്റ് 2.1 ശതമാനത്തിൽ തന്നെ നിലനിർത്താനുള്ള പെഡ്രോ സാഞ്ചെസിന്റെ തീരുമാനം ട്രംപിനെ ചൊടിപ്പിച്ചു. ഇതിനുപിന്നാലെ, സ്പെയിനുമായുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ നിർത്തിവെക്കാൻ ട്രംപ് ട്രഷറി വകുപ്പിനോട് നിർദ്ദേശിക്കുകയും ചെയ്തു.
നിലവിൽ 4700 കോടി ഡോളറിന്റെ (ഏതാണ്ട് 4.47 ലക്ഷം കോടി രൂപ) വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഊർജ ഉൽപന്നങ്ങൾ, ക്രൂഡോയിൽ, ഗ്യാസ്, മരുന്നുകൾ എന്നിവയാണ് സ്പെയിനിലേക്ക് അമേരിക്ക പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഒലീവ് ഓയിൽ, യന്ത്രസാമഗ്രികൾ, വാഹന ഘടകങ്ങൾ എന്നിവയാണ് തിരിച്ചുള്ള പ്രധാന കയറ്റുമതി. വിജയാഘോഷത്തിനിടെ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കപ്പ് ഏറ്റുവാങ്ങിയ സ്പാനിഷ് താരങ്ങൾക്കൊപ്പം നിൽക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും ഫിഫയുടെ ഇടപെടൽ അതിന് തടസ്സമായി. നടന്നുമാറുന്നതിനിടയിലും സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിലേക്ക് ട്രംപ് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

