വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു.
വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർനടപടികളുടെ ഭാഗമായി ഇദ്ദേഹത്തെ വടകര സബ് ജയിലിലേക്ക് മാറ്റി.
വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ തുടരന്വേഷണം നടത്തിവരുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിലൂടെ സ്ക്രീൻഷോട്ടിന്റെ ഉത്ഭവം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥർ.
എന്നാൽ, ജില്ലാ ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഫോൺ റീസെറ്റ് ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഫോൺ റീസെറ്റ് ചെയ്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

