പെരുമ്പാവൂർ നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഷെഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗിച്ചുവന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിലുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പ്രതികളെ വലയിലാക്കിയത്.
അറസ്റ്റിലായവരിൽ അസം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19) എന്നിവരും തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠൻ (28) എന്നിവരും ഉൾപ്പെടുന്നു. ഇവർ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.
പ്രതികളുടെ കൈവശം നിന്ന് ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂർ എഎസ്പിയുടെ മേൽനോട്ടത്തിൽ നടന്ന ഈ പരിശോധനയിൽ എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.
അഫ്സൽ, ബെന്നി ഐസക്ക്, സിപിഒ റോബിൻ ജോയി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

