മദ്യത്തിന്റെ നികുതി കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ രംഗത്തെത്തി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വർധിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽ നിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല,” എന്ന് അദ്ദേഹം പ്രസ്താവിച്ചു. വീര്യം കുറഞ്ഞ മദ്യം വലിയ ലഹരിയിലേക്ക് വഴിതുറക്കുമെന്നും, ആയതിനാൽ സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയൽ ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനിടെ സർക്കാർ സ്വീകരിച്ച ഈ നിലപാട് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടി കെസിബിസിയും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ലഹരിക്കെതിരെ പോരാളികളെ (വാരിയേഴ്സ്) സൃഷ്ടിക്കുന്നവർ മദ്യത്തിന് വഴിയൊരുക്കുന്ന ‘കാരിയേഴ്സിനെ’ സൃഷ്ടിക്കുകയാണെന്നാണ് കെസിബിസിയുടെ വാദം.
അതേസമയം, സംസ്ഥാന ബജറ്റിൽ മദ്യനികുതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള നികുതി ഘടനയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും, വീര്യം കുറഞ്ഞ മദ്യം അനുവദിക്കണോ വേണ്ടയോ എന്നത് മുമ്പ് യുഡിഎഫ് സർക്കാർ കൈക്കൊണ്ട നയത്തിന്റെ തുടർച്ചയാണെന്നുമാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

