ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും തൊഴിൽ വിപണിയിലെ മാറ്റങ്ങളും കണക്കിലെടുത്ത്, പ്രവാസികളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പ്രവാസി നിക്ഷേപ ഫണ്ട് ശ്രദ്ധേയമാകുന്നു. ഗൾഫ് നാടുകളിൽ ബിസിനസ് നടത്തുന്ന പല പ്രവാസികളും തങ്ങളുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തത്രപ്പാടിലാണ്.
സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പിലാക്കിയ തൊഴിൽ നിയമങ്ങളും, ബിസിനസ് മേഖലയിലെ നിയന്ത്രണങ്ങളും പ്രവാസി വ്യവസായികളെ നാട്ടിൽ അവസരങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്. വിദേശത്തെ ബാങ്ക് നിക്ഷേപങ്ങൾ നാട്ടിലേക്ക് മാറ്റുന്നതിനും, ബിസിനസ് യൂണിറ്റുകളുടെ ബാക്ക് ഓഫിസ് പ്രവർത്തനങ്ങൾ കേരളത്തിലേക്ക് ചുരുക്കുന്നതിനും പ്രവാസികൾ മുൻകൈ എടുക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഓഫിസ് സൗകര്യങ്ങൾക്കായുള്ള ആവശ്യകതയും വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം പ്രവാസി നിക്ഷേപം നിലവിൽ 10.6 ലക്ഷം കോടി രൂപ പിന്നിട്ടിട്ടുണ്ട്.
പ്രതിവർഷം 2 ലക്ഷം കോടി രൂപയിലധികമാണ് വിദേശത്തുനിന്നുള്ള പണമൊഴുക്കിലുള്ള വർധന. ഈ തുക സ്റ്റാർട്ടപ്പുകൾ, മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിക്ഷേപിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തെ കേവലം റെമിറ്റൻസ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഈ മാറ്റത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ദുബായിലെ ശങ്കർ ആൻഡ് മൂർത്തി ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ ചാർട്ടേഡ് അക്കൗണ്ടന്റ് മണി അനന്തശിവൻ പറഞ്ഞത് ഇങ്ങനെയാണ്: “റെമിറ്റൻസ് ഇക്കോണമിയിൽനിന്ന് നിക്ഷേപ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റം സുപ്രധാനമാണെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് മണി അനന്തശിവൻ അഭിപ്രായപ്പെട്ടു.
ഒട്ടേറെ മേഖലയിൽ കഴിവു തെളിയിച്ചവരാണ് പ്രവാസികൾ. അവരുടെ കഴിവും അനുഭവവും രാജ്യാന്തര പ്രവൃത്തിപരിചയവും കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കേരളം ഉയർച്ചയിലേക്കു കുതിക്കും.” കൂടാതെ അദ്ദേഹം കൂട്ടിച്ചേർത്തു: “നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണു 99% പ്രവാസികളും. സംരംഭം തുടങ്ങാൻ എത്തിയവർക്കുണ്ടായ തിരിച്ചടികളാണു പലരെയും പിന്തിരിപ്പിക്കുന്നത്.
നാട്ടിൽ ബിസിനസ് തുടങ്ങി ജീവിതം തകർന്ന എത്രയോ പേരെ നമുക്കറിയാം. അത്തരം സാഹചര്യങ്ങൾക്കു നടുവിലാണു പുതിയ ബജറ്റ് പ്രഖ്യാപനത്തെ പ്രവാസികൾ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.” വിദേശരാജ്യങ്ങളിലെ രാജ്യാന്തര നിലവാരത്തിലുള്ള പ്രവർത്തനപരിചയം കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

