തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ള യുഎപിഎ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. നേരിട്ടെത്തിയാണ് ഷൈന പരാതി സമർപ്പിച്ചത്.
മുൻപ് ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് മരവിപ്പിച്ച യുഎപിഎ കേസുകൾ പുനരന്വേഷിക്കരുതെന്നും നിവേദനത്തിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. രൂപേഷ് 2026 മാർച്ചിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
പതിനൊന്ന് വർഷത്തെ നീണ്ട നിയമനടപടികൾക്കും ജയിൽവാസത്തിനും ശേഷമാണ് അദ്ദേഹം പുറത്തെത്തുന്നത്.
2015-ൽ കോയമ്പത്തൂരിൽ നിന്നാണ് ഷൈന ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി രൂപേഷിനെതിരെ ആകെ 42 കേസുകളാണ് നിലവിലുള്ളത്.
ഇതിൽ പലതും യുഎപിഎ പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ്. നിലവിൽ 16 കേസുകൾ വിചാരണാ ഘട്ടത്തിലാണ്.
നേരത്തെ രണ്ട് കേസുകളിൽ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട
കേസിൽ സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ഹാജരാകണം എന്നീ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ജയിലിന് പുറത്തെത്തിയ രൂപേഷിനെ ഭാര്യ ഷൈനയും സഹപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളികളുമാണ് അദ്ദേഹത്തെ വരവേറ്റത്.
ജയിലിൽ കഴിയവേ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പുറത്തിറക്കാൻ അനുവദിക്കാതിരുന്നത് ഇടതുപക്ഷ ഭരണകൂടത്തിന്റെ അധികാരപ്രയോഗമാണെന്ന് രൂപേഷ് വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

