കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഇന്ന് ന്യൂഡൽഹിയിൽ മെഗാ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജന്തർ മന്തറിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പ്രതിഷേധ പരിപാടികൾ ആരംഭിക്കുന്നത്.
ഈ സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരോടും അനുഭാവികളോടും പാത്രങ്ങളും സ്പൂണുകളുമായി എത്താൻ പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്. പാത്രങ്ങൾ കൊട്ടി പ്രതിഷേധിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടി നേരത്തെയും സിജെപി സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
രണ്ടാഴ്ച മുൻപ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നാലെ പുണെ, ലക്നൗ, അമൃത്സർ, ഹൈദരാബാദ്, ജയ്പുർ തുടങ്ങിയ നഗരങ്ങളിലും പാർട്ടി നേതൃത്വത്തിൽ ധർണകൾ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

