കൊല്ലം ജില്ലയിലെ ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ പോസ്റ്ററിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് രംഗത്ത്. പോസ്റ്ററിൽ ‘പൂക്കി’ എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ലെന്ന് ചിന്താ ജെറോം വ്യക്തമാക്കി.
‘ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാൽ ക്യൂട്ട്നെസ് അല്ലേ? അതൊരു മോശം വാക്ക് അല്ല.
വിദ്യാർഥികൾ എല്ലാ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും അപ്പോൾ തന്നെ പ്രതികരിക്കുന്നവരാണ്. സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്ററിലൂടെ ഉണ്ടായത്,’ എന്ന് ചിന്ത പ്രതികരിച്ചു.
ഇതോടൊപ്പം, മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം.ഷാജി ഔദ്യോഗിക ആവശ്യത്തിന് ആഡംബര വാഹനം ഉപയോഗിച്ചതിനെതിരെയും ചിന്ത ജെറോം വിമർശനം ഉന്നയിച്ചു. അങ്ങനെ ഒരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതിൽ മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു.
സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്ന കാറുകൾ പര്യാപ്തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും ചിന്ത ചോദ്യം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

