ഗാസയിൽ വേണം വെടിനിർത്തൽ; ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ
വത്തിക്കാൻ സിറ്റി ∙ ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിർത്തലിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ന്യുമോണിയയിൽനിന്നു സുഖം പ്രാപിക്കുന്ന മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ എത്തിയെങ്കിലും സഹായിയാണു സന്ദേശം വായിച്ചത്.
Also Read
ഡോക്ടർമാരുടെ നിർദേശിച്ചതിനാൽ ഈസ്റ്റർ കുർബാനയ്ക്കു നേതൃത്വം നൽകിയില്ലെങ്കിലും ചടങ്ങിനൊടുവിൽ ആശീർവാദവും സന്ദേശവും നൽകാൻ അദ്ദേഹമെത്തി. ഗാസയിലെ സ്ഥിതി ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെട്ടു.
Also Read
ഫ്രാൻസിസ് മാർപാപ്പയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഈസ്റ്റർ ദിനത്തിൽ കൂടിക്കാഴ്ച നടത്തി.
മുൻപ്, കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികളെ വിമർശിച്ച മാർപാപ്പയ്ക്കെതിരെ വാൻസ് രംഗത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

