
സ്വീഡിഷ് വാഹന ബ്രാൻഡായ വോൾവോ 2026 മോഡൽ XC60-ൽ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്തു. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാണ് ഈ ഇടത്തരം എസ്യുവി. ഇതുവരെ ഈ കാറിന്റെ അരദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു എന്നണ് കണക്കുകൾ. 2025 വോൾവോ XC60 ഫെയ്സ്ലിഫ്റ്റിന് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും ചേർത്തതിനൊപ്പം ബാഹ്യ, ഇന്റീരിയർ മാറ്റങ്ങളും ലഭിക്കുന്നു. മികച്ച ശബ്ദ സംവിധാനം, വലിയ ടച്ച്സ്ക്രീൻ, പുതിയ ഗ്രിൽ, പുതുക്കിയ ടെയിൽ ലാമ്പുകൾ തുടങ്ങിയ നവീകരണങ്ങൾ പുതിയ മോഡലിൽ ഉൾപ്പെടുന്നു.
പുതിയ വാഹനത്തിൽ വളരെ വേഗതയേറിയതും കൂടുതൽ നൂതനവുമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ചു. വിശാലമായ മോഡൽ നിരയിൽ നിരവധി പ്രധാന മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2017-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം വോൾവോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ XC60, യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ പ്ലഗ്-ഇൻ ഹൈബ്രിഡുകളിൽ ഒന്നാണ്.
പുതുക്കിയ വോൾവോ XC60 യിൽ പുനർരൂപകൽപ്പന ചെയ്ത എയർ ഇൻടേക്ക്, പുതിയ ഗ്രിൽ, പുത്തൻ വീൽ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. കൂടുതൽ പ്രീമിയം അനുഭവത്തിനായി പിൻവശത്തെ ലൈറ്റിംഗിൽ മാറ്റം വരുത്തി. കൂടാതെ, മൾബറി റെഡ് എന്ന പുതിയ നിറം ചേർത്തു. ഒപ്പം ഫോറസ്റ്റ് ലേക്ക്, അറോറ സിൽവർ എന്നീ രണ്ട് പുതിയ എക്സ്റ്റീരിയർ ഷേഡുകൾ ഫെയ്സ്ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
11.2 ഇഞ്ച് വലിപ്പമുള്ള ഫ്ലോട്ടിംഗ് സെൻട്രൽ ഡിസ്പ്ലേയിലൂടെ തടസമില്ലാത്ത ഇടപെടൽ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതുതലമുറ ഉപയോക്തൃ അനുഭവമാണ് അപ്ഡേറ്റിന്റെ ഒരു പ്രധാന ഹൈലൈറ്റ്. സ്ക്രീനിൽ പിക്സൽ സാന്ദ്രതയിൽ 21 ശതമാനം വർദ്ധനവ് ഉണ്ട്. ഇത് കൂടുതൽ ഷാർപ്പായിട്ടുള്ള ദൃശ്യങ്ങളും മെച്ചപ്പെട്ട വായനാക്ഷമതയും നൽകുന്നു. നാവിഗേഷൻ, വോയ്സ് കമാൻഡുകൾ, ആപ്പ് ആക്സസിബിലിറ്റി എന്നിവ അനുവദിക്കുന്ന നിരവധി ഗൂഗിൾ സേവനങ്ങളെ ഈ അപ്ഡേറ്റ് ചെയ്ത ഇന്റർഫേസ് സംയോജിപ്പിക്കുന്നു.
അതേസമയം പുതിയ വോൾവോ XC60ക്ക് അതിന്റെ മുൻഗാമിയുടെ അതേ പവർട്രെയിനുകൾ തന്നെയായിരിക്കും നൽകുന്നത്. ഇതിൽ ചില ഐസിഇ + മൈൽഡ് ഹൈബ്രിഡ്, ഐസിഇ + പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടുന്നു. B5 വേരിയന്റിന് 250 bhp 2.0L ടർബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് AWD, B6 ന് 300 bhp 2.0L ടർബോ & സൂപ്പർചാർജ്ഡ് പെട്രോൾ മൈൽഡ് ഹൈബ്രിഡ് AWD, T6 ന് 455 bhp ഉള്ള 2.0L പ്ലഗ്-ഇൻ ഹൈബ്രിഡ് AWD എന്നിവ ലഭിക്കും.
ഇന്ത്യയിൽ, വോൾവോ നിലവിൽ XC60 B5 മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ, ഇത് 250 bhp ടർബോ പെട്രോൾ AWD സജ്ജീകരണമാണ്. പുതിയ വോൾവോ XC60 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇത് തുടരാനാണ് സാധ്യത. അതേസമയം പുതിയ വോൾവോ XC60ന്റെ ഇന്ത്യൻ വിപണിയിലെ ലോഞ്ച് തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]