
തിരുവനന്തപുരം: ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്വെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല വിസിമാരും പരിപാടി ബഹിഷ്കരിച്ചേക്കും.
പ്രതിപക്ഷനേതാവ് വിഡി സതീശൻ പങ്കെടുക്കും. യുജിസി കരട് റെഗുലേഷനെ പ്രതിഷേധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിസിമാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതുസംബന്ധിച്ച വിലക്ക് രാജ്ഭവൻ ഏര്‍പ്പെടുത്തിയിട്ടില്ല. വിസിമാര്‍ക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍.
തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ് നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. യുജിസി കരടിനെതിരായ കൺവെൻഷനെന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിസിമാർക്ക് അയച്ച സർക്കുലർ ഗവർണ്ണറുടെ എതിർപ്പിനെ തുടർന്ന് തിരുത്തിയിരുന്നു. രാജ് ഭവൻ ഉടക്കിയതോടെ പല വിസിമാരും വിട്ടുനിൽക്കാനാണ് സാധ്യത. കണ്ണൂര്‍ വിസി അടക്കം പല വിസിമാരും എത്തില്ല. സർക്കുലർ തിരുത്തണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]