
ജക്കാർത്ത: ഇന്തോനീഷ്യയിലെ ഇരട്ട മുഖമുള്ള അഗ്നിപർവതമായ ലെവോടോബി ലാകിലാകി പുകയുന്നതായി റിപ്പോർട്ടുകൾ. ഇന്തൊനീഷ്യയിലെ ഫ്ലോറസ് എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് ലെവോടോബി. അഗ്നിപർവതം സമ്മർദ്ദത്തലാവുന്നതിന്റെ സൂപനകൾ ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിപർവതം പുകയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇന്തോനീഷ്യയിൽ ഭരണകൂടം അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും കഴിഞ്ഞ ദിവസം നിർത്തലാക്കിയിട്ടുണ്ട്.
ബാലിയിലേക്ക് വിനോദ യാത്രക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പുകൾ. പല വിമാനസർവ്വീസുകളും റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരം. വളരെ പ്രശസ്തമാണ് അഗ്നിപർവ്വതം നിലകൊള്ളുന്ന ഫ്ലോറസ് ദ്വീപ്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളടക്കം ഏറെയെത്തുന്ന പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഫ്ലോറസ് ദ്വീപിന്റെ തെക്കുവശത്തുള്ള ഇരട്ട അഗ്നിമുഖമുള്ള അഗ്നിപർവതമാണ് ലെവാടോബി. അഗ്നിപർവതത്തിന്റെ ഒരു മുഖം ശാന്തമാണ്, മറ്റൊരു മുഖമാണ് എപ്പോഴും ക്ഷുഭിതമാകുന്നത്.
കഴിഞ്ഞ ദിവസം, ലെവോടോബി ലാകിലാകി സ്ഫോടനത്തെ തുടർന്നുള്ള ജാഗ്രതാ നില ലെവൽ മൂന്നിൽ നിന്നും നാലായി ഉയർത്തിയിരുന്നു. ഗ്രെയും വെള്ളയും നിറത്തിൽ പുറത്ത് വരുന്ന ഇതിന്റെ ലാവ 164 മുതൽ 4921 അടി വരെ ഉയരത്തിലെത്താറുണ്ട്. കഴിഞ്ഞ നവംബറിൽ ഈ അഗ്നിപർവതത്തിൽ നടന്ന പൊട്ടിത്തെറി 9 പേരുടെ ജീവനെടുത്തിരുന്നു. 850 സജീവ അഗ്നിപർവതങ്ങൾ ഉള്ള ഇവിടെ ഭൂചലനങ്ങളും സ്ഥിരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]