കൊച്ചി: ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് രംഗത്ത്. വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തിരിമറി നടന്നതായി അദ്ദേഹം ആരോപിച്ചു.
12 കോടി രൂപയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പയ്ക്ക് തിരിച്ചടവായി വെറും രണ്ട് കോടി രൂപ മാത്രം ഈടാക്കി വീട് സ്വന്തമാക്കിയെന്നാണ് പ്രധാന ആരോപണം. ഈ ഇടപാടിലൂടെ ബാങ്കിന് 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ നടന്ന ലേല നടപടികളിലാണ് ബാങ്കിന് വന്‍ നഷ്ടമുണ്ടായത്. വായ്പ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത വീട് ലേലത്തില്‍ വെച്ചപ്പോള്‍ ആന്റോയുടെ ഭാര്യാമാതാവ് മാത്രമാണ് പങ്കെടുത്തത്.
തുടര്‍ന്ന് വെറും രണ്ട് കോടി രൂപയ്ക്ക് ഈ വീട് സ്വന്തമാക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് ഓഫ് ബറോഡയുമായും എസ്ബിഐയുമായും ബന്ധപ്പെട്ട് സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് സൂചന. തന്റെ സാമ്പത്തിക ഇടപാടുകളും തിരിമറികളും പുറത്തുവരാതിരിക്കാന്‍ കേന്ദ്ര-കേരള തലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് സാബു എം ജേക്കബ് ആരോപിച്ചു.
താന്‍ നേരിട്ട് കേന്ദ്രതലത്തില്‍ ബന്ധപ്പെടുകയും ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ വിഷയം ഗൗരവത്തോടെ എടുത്തുവെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ ഒതുക്കിതീര്‍ക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരിലും സ്വാധീനമുള്ളതിനാല്‍ പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ തലത്തില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ യഥാര്‍ത്ഥ സത്യം പുറത്തുവരൂ. വിഷയത്തില്‍ സമഗ്രമായ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

