സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, കോട്ടയം ജില്ലയിൽ കടുത്ത ചൂട് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച കോട്ടയത്തെ താപനില 35.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ നിന്നും സൂര്യാതപത്തിൽ നിന്നും രക്ഷനേടാൻ മുൻകരുതലുകളോടെയാണ് യാത്രികർ പുറത്തിറങ്ങുന്നത്.
കോട്ടയത്തുനിന്നു മോനിപ്പള്ളിക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഗ്രേഷ്മയും നിസിയും ശരീരം പൂർണമായും മറച്ചുകൊണ്ടാണ് കടുത്ത ചൂടിനെ പ്രതിരോധിച്ചത്. ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗികമായി നൽകിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

