തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം ഉപഭോഗം ചെയ്തത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആയി ഉയർന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. ആവശ്യകതയ്ക്ക് അനുസൃതമായി ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകാനാണ് സാധ്യത.
എങ്കിലും, രാത്രി സമയത്ത് പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായാൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട
സാഹചര്യം രൂപപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

