വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ പോരിന് ചൂടേറുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.
റോഡ് കണക്ടിവിറ്റി പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഓരോ നിർണായക ഘട്ടത്തിലും എൽഡിഎഫ് സർക്കാർ നടത്തിയ കൃത്യമായ ഇടപെടലുകൾ ഔദ്യോഗിക രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

