തൃശൂർ ജില്ലയിൽ രാഷ്ട്രീയ പോര് മുറുകുന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് ‘കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട
കേന്ദ്രം’ എന്ന് രേഖപ്പെടുത്തിയ ബാനർ കെഎസ്യു സ്ഥാപിച്ചതിനെ തുടർന്ന് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള റോഡിലാണ് ഈ ഫ്ലക്സ് ബോർഡ് ഉയർത്തിയത്.
കെഎസ്യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ മറുപടിയുമായി യുവമോർച്ച നേതൃത്വവും രംഗത്ത് വന്നു.
തൃശൂരിലെ കെഎസ്യുക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുതെന്നാണ് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഇതിനോട് പ്രതികരിച്ചത്. ബിജെപി ഓഫീസിന് മുന്നിൽ ബാനറുകൾ സ്ഥാപിച്ച് വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയായി എതിരാളികൾ ഓഫീസിനെ കാണേണ്ടെന്നും, ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസുകളുടെ മുൻവശമാണെന്നും യുവമോർച്ച വ്യക്തമാക്കി.
മാധ്യമങ്ങളിൽ ഇടം നേടാനും സംഘടന ഇപ്പോഴും സജീവമാണെന്ന് വരുത്തിതീർക്കാനും നടത്തുന്ന ഇത്തരം പൊറാട്ട് നാടകങ്ങളിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും യുവമോർച്ച മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

