ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മോഷണശ്രമം. ചെങ്ങന്നൂർ ബഥേൽ ജംക്ഷനിലെ വലിയ വീടൻസ് ടെക്സ്റ്റയിൽസിലാണ് ചൊവ്വാഴ്ച മോഷണശ്രമം നടന്നത്.
സ്ഥാപനത്തിന്റെ എതിർവശത്തുള്ള കണ്ണാട്ട് അരുൺ ഫിനാൻസിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാൾ സ്വദേശി പ്രേം സിങ് ആണ് കൃത്യസമയത്ത് ഇടപെട്ട് സാഹസികമായി പ്രതിയെ പിടികൂടിയത്. കടയിൽ അതിക്രമിച്ചു കയറി മോഷണം നടത്താനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടയുടൻ ഇയാൾ ഓടിയെത്തുകയായിരുന്നു.
തുടർന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

