തലശ്ശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും (SGOU) തമ്മിലുള്ള സുപ്രധാന ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങ് എറണാകുളം ബ്രോഡ്വേയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ വെച്ച് നടന്നു. ചടങ്ങിന് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും തലശ്ശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു.
അറിവും മൂല്യങ്ങളും ഒത്തുചേരുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ പൂർണ്ണതയിലെത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശങ്കരാചാര്യരുടെ താത്വിക ചിന്തകളും ശ്രീനാരായണഗുരുവിന്റെ മാനുഷിക നിലപാടുകളുമാണ് നവോത്ഥാനത്തിന് ഗതിവേഗം പകർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാരണാപത്രത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ.
അഭിലാഷ് ബാബുവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് മറ്റ് ഉന്നത അധികൃതരും ഒപ്പുവെച്ചു. വിദ്യാഭ്യാസ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും വിജ്ഞാന വിനിമയം മെച്ചപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

